2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

ഗണിതത്തിലെ കവിതകളുമായി വേണു പുഞ്ചപ്പാടം

29.09.2013  ഞായറാഴ്ച  പെരിങ്ങോട് എ എല്‍ പിസ്കൂളിന്റെ തനതു പരിപാടിയുടെ ഭാഗമായി നടത്തിയ  ഗണിതക്യാമ്പ്. ഗണിതത്തില്‍ തല്പരരായ തിരഞ്ഞടുക്കപ്പെട്ട 25 കുട്ടികള്‍ പങ്കെടുത്ത ക്യാമിന്റെ ഉദ്ഘാടനം ശ്രീ പുഞ്ചപ്പാടം വേണു മാസ്റ്ററ്  നിര്‍വഹിച്ചു പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ സന്തോഷ്.അധ്യക്ഷത  വഹിച്ചു    ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടി സൂര്യാഭായ് ടീച്ചറ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍ എന്‍ ജയനാരായണന്‍ നന്ദിയും പറഞ്ഞു . 10മണി മുതല്‍ നാലു മണി വരെ നീണ്ടു നിന്ന ക്ലാസ്സ് നയിച്ച ശ്രീ പുഞ്ചപ്പാടം വേണുമാഷ് , ഗണിതത്തിലെ സൊന്ദര്യത്തെ കുട്ടികള്‍ക്ക് അനുഭവ വേദ്യമാക്കി. സരസമായ പ്രതിപാദനത്തിലൂടെ ഗണിതമധുരം കുട്ടികളിലേക്ക് എത്തിക്കാന്‍ മാസ്റ്റര്‍ക്കു കഴിഞ്ഞു എന്നതിന്റെ തെളിവാണു തുടര്‍ന്നുള്ള ദിവസ്ങ്ങളില്‍ ഗണിതപ്രഹേളികള്‍ക്കു ഉത്തരം കണ്ടെത്തിക്കൊണ്ടുള്ള കുട്ടികളുടെ ഫോണ്‍കാളുകള്‍ വേണുമാസ്റ്റര്‍ക്കു വന്നുകൊണ്ടിരിക്കുന്നത്. ക്യാമ്പില്‍ മുഴുവന്‍ സമയവും പങ്കെടുത്ത രക്ഷിതാക്കളും ചര്‍ച്ചകളിലൂടെ ക്യാമ്പിന്റെ ഭാഗമായി . സസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി എല്‍ പി തലം മുതല്‍ കോളേജ് തലം വരെ ഗണിത ക്യാമ്പുകള്‍ നടത്തി വരുന്ന  വേണു പുഞ്ചപ്പാടം പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്ത് പുഞ്ചപ്പാടം സ്വദേശിയാണു. ആനമങ്ങാട് ഹയര്‍സെക്കന്ററി സ്കൂള്‍ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.




2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

പ്രവര്‍ത്തി പരിചയ ക്യമ്പ് 2013 ..എ എല്‍ പി സ്കൂള്‍ പെരിങ്ങോട് .. തനതു പരിപാടി


കുട്ടികളുടെ സര്‍ഗവാസനകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി നൂതന പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പില്‍ വരുത്തുന്നതില്‍ എന്നും അഭിമാനിക്കുന്ന വിദ്യാലയമാണു പെരിങ്ങോട് എ എല്‍ പി സ്കൂള്‍. പാഠ്യപദ്ധതിയുടേയും പ്രവര്‍ത്തിദിനങളുടേയും കളങ്ങള്‍ക്ക് അപ്പുറം ഒഴിവുദിനങ്ങളെ പ്രവര്‍ത്തി ദിനമാക്കി മാറ്റുന്ന ക്യാമ്പുകള്‍ കുട്ടികളില്‍ പഠന പാ‍്യേതര പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസമുളവാക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണു ഞങ്ങളുടെ തനതു പരിപാടികള്‍ രൂപപ്പെടുന്നത്. പുഞ്ചപ്പാടം വേണുമാഷുടെ നേത്രുത്വത്തില്‍ നടന്ന ഗണിത ക്യാമ്പിന്റെ വിജയത്തിനു തൊട്ട് പുറകെ ഒരു പ്രവര്‍ത്തി പരിചയ ക്യാമ്പ് കൂടൂതല്‍ ആവേശകരമായി. കരകൌശല ഉല്പന്നങ്ങളുടെ നിര്‍മാണമേഖലയില്‍ പാലക്കാട് ജില്ല്യുടെ അഭിമാനമായ കാറല്‍മണ്ണ പ്രസാദ് മാസ്റ്റര്‍ ആണു ക്യാമ്പിനു നേത്രുത്വം നല്‍കിയത് 5.10.2013 ശനി കാലത്ത് പത്ത് മണിക്ക് ഹെഡ് മിസ്ട്രസ്സ്ശ്രീമതി സൂര്യഭായ് ടീച്ചറുടെ അധ്യക്ഷതയില്‍ പി ടി ഏ പ്രശിഡണ്ട് കെ ക്രിഷ്ണദാസ് ക്യാമ്പിന്റെ ഉദ്ഘാടനം നിറ്വഹിച്ചു. സ്കൂള്‍ പ്രവര്‍ത്തിപരിചയ ക്ലബ് ചുമതലയുള്ള അധ്യാപിക സീതാലക്ഷ്മി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍ എന്‍ ജയനാരായണന്‍ നന്ദിയും പറഞ്ഞു. തിര്‍ഞ്ഞെടുക്കപ്പെട്ട 35 കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ അവധി ദിനം ആയിട്ടു പോലും രക്ഷിതാക്കളുടേയും അധ്യാപകരുടേയും സാന്നിധ്യം ശ്രധേയമായിരുന്നു. കാടല്‍മണ്ണ പ്രസാദ് മാസ്റ്ററൂടെ നേത്രുത്വത്തില്‍ കുട്ടികള്‍ പലതരം പൂക്കള്‍ ഫ്ലവര്‍വേസ്, കിളികള്‍ തുടങ്ങി നിരവധി ഉലപന്നങ്ങള്‍ തയ്യാറാക്കി. പാവനിര്‍മ്മാണം , വേസ്റ്റ് മറ്റീരിയല്‍ ഉല്പന്നങ്ങള്‍ എന്നിവയും പരിചയപ്പെട്ടു . 4 മണിക്കു ക്യാമ്പ് അവസാനിക്കുമ്പോഴും പുതിയ അറിവുകള്‍ നേടാനുള്ള തിരക്കിലായിരുന്നു ഏവരും . 
· Updated 46 minutes ago













































A L P SCHOOL PERINGODE

A L P SCHOOL PERINGODE
WELCOME

സംഭാവന നല്‍കിയവര്‍