2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

പ്രവര്‍ത്തി പരിചയ ക്യാമ്പ്

 ദശപുഷ്പം3 പ്രവര്‍ത്തി പരിചയ   ക്യാമ്പ് 
കുട്ടികളുടെ നിര്‍മാണ ശേഷി വികസനത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തി പരിചയ ക്യാമ്പ് 2010 ഒക്ടോബര്‍ 1 വെള്ളിയാഴ്ച പാലക്കാട്‌  ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രി ബാബു സാര്‍ ഉത്ഘാടനം ചെയ്തു.പി.റ്റി.എ.പ്രസിടന്റ്റ് കെ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു,ഡി.പി,ഓ,ഇന്ചാര്ജ് ഗംഗാധരന്‍ മാസ്റ്റര്‍സ്പോണ്സര്‍ ഭാര്‍ഗവി ടീച്ചര്‍ (ലത ടുഷന്‍ സെന്റെര്‍ പെരിങ്ങോട് ) എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചു .ക്യാമ്പ് ലീഡര്‍  കെ .പി.രാമകൃഷ്ണന്‍ മാസ്റര്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ ഫാക്കല്‍ടി ,കണ്ണൂര്‍ ജിലയിലെ പൂന്നോര്‍ എല്‍ പി സ്കൂള്‍ അദ്ധ്യാപകന്‍ ) ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു.എഛ് .എം.   ടി.സൂര്യാഭായ് സ്വാഗതവും,എസ്‌ .ആര്‍.ജി. കണ്‍വീനര്‍ ആര്‍. ഭരതരാജന്‍ നന്ദിയും പറഞ്ഞു.
CAMP LEADER Sri K.P.RAMAKRISHNAN MASTER(K.S.S.P)
തുടര്‍ന്നു കെ .പി.രാമകൃഷ്ണന്‍ മാസ്റര്‍
(കേരള ശാസ്ത്ര സാഹിത്യ 
പരിഷത്ത് വിദ്യാഭ്യാസ ഫാക്കല്‍ടി ,കണ്ണൂര്‍ ജിലയിലെ പൂന്നോര്‍ എല്‍ പി സ്കൂള്‍ അദ്ധ്യാപകന്‍ ) നേതൃത്വം നല്‍കി സ്കൂളിലെ അമ്പതോളം കുട്ടികളുടെപങ്കാളിത്തത്തോടെ ,തുമ്പപ്പൂവിനു വെള്ള നിറം എന്ന കവിത ആലാപനത്തിലൂടെ താളവും ഗണിതവുമായി ഉള്ള ബന്ധത്തെ കുറിച്ച് കുട്ടികളുമായ് സംവദിച്ചു കൊണ്ട് ക്യാമ്പ് ആരംഭിച്ചു.
ക്യാമ്പിലെ   പ്രധാന   ഇനങ്ങള്‍ : 


  • കൈമണി നിര്‍മ്മാണം 
  • മുഖം മൂടി നിര്‍മ്മാണം 
  • കാറ്റാടി 
  • ഒറിഗാമി 
  • നക്ഷത്ര നിര്‍മ്മാണം
  • പീപ്പി നിര്‍മ്മാണം  
പീപ്പി നിര്‍മ്മാണത്തിന് ശേഷം ടെക്സ്റ്റ്‌ ബുക്ക്‌ കമ്മറ്റി അംഗവും ഈ വിദ്യാലയത്തിലെ അധ്യാപകനുമായ ടി.രാജീവ് നന്ദി രേഖപ്പെടുത്തി കൊണ്ട് ക്യാമ്പിനു പരിസമാപ്തി ആയി 

 അറിവുകള്‍ നെടുന്നതിനും    സ്വയം വിലയിരുത്തുന്നതിനും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ അവസരമൊരുക്കിയ ക്യാമ്പ്  പഠനവും വിലയിരുത്തലും പരസ്പര പൂരകമാണ് എന്ന് ഒരിക്കല്‍  കൂടി തെളിയിച്ചു.സാമൂഹ്യ കൂട്ടായ്മയിലൂടെ  മാറുന്ന നമ്മുടെ പൊതു വിദ്യാലയങ്ങളുടെ ഒരു പരിച്ഹേദം തന്നെ ആണ് ദശപുശ്പത്ത്തിന്റെ ഈ മൂന്നാമത്തെ പരിപാടിയോടെ  ദൃശ്യമായത്.സോപ്പ് നിര്‍മ്മാണം

A L P SCHOOL PERINGODE

A L P SCHOOL PERINGODE
WELCOME

സംഭാവന നല്‍കിയവര്‍