2012, സെപ്റ്റംബർ 18, ചൊവ്വാഴ്ച

താളം 2012(തനതു പദ്ധതി) 2.കൌണ്‍സിലിങ്ങ്


പെരിങ്ങോട് എ.എല്‍.പി. സ്കൂളിന്റെ ഈ വര്‍ഷത്തെ തനതു പദ്ധതി ആയ “താളം 2012 “ന്റെ രണ്ടാമത്തെ പരിപാടി ആയ രക്ഷിതാക്കള്‍ക്കായുള്ള കൌണ്‍സിലിങ്ങ് ക്ലാസ്സ് 18.12.2012 ചൊവ്വാഴ്ച 2 മണിക്ക് നടന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ. കെ.ഗോപാലന്‍, എഡ്യുകേഷന്‍ കൌണ്‍സിലര്‍ ഡോ;ജോയ് ഇട്ട്യേച്ചന്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു.മൊബൈല്‍ ഫോണിന്റെയും ,ഇന്റെര്‍നെറ്ഇന്റേയും ഈ കാലഘട്ടത്തില്‍ സമൂഹത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെ ,രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നു ശ്രീ. ഗോപാലന്‍ മുന്നറിയിപ്പ് നല്‍കി. രക്ഷിതാക്കളില്‍ നിന്നും ലഭിക്കേണ്ട ശരിയായ സ്നേഹത്തിന്റേയും അംഗീകാരത്തിന്റേയും അഭാവം മുതലെടുത്ത് ചിലര്‍ ഒരുക്കുന്ന സ്നേഹക്കെണികളെ കുറിച്ചു മുന്നറിയിപ്പു നല്‍കിയ ഡോ .ജോയ് ഇട്ട്യേച്ചന്‍ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും റോള്‍ മോഡലാ‍വണം ഓരോ രക്ഷിതാവും എന്ന് ഓര്‍മ്മിപ്പിച്ചു.പി.ടി.എ.പ്രതിനിധി സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്ടസ് ടി. സൂര്യാഭായ് സ്വാഗതം പറഞ്ഞു. താളം പദ്ധതി കണ് വീനറ് സദനം ഭരതരാജന്‍ നന്ദി പറഞ്ഞു.
എഡ്യുകേഷന്‍ കൌണ്‍സിലര്‍ ഡോ;ജോയ് ഇട്ട്യേച്ചന്‍  
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ. കെ.ഗോപാലന്‍, 

2012, ഏപ്രിൽ 3, ചൊവ്വാഴ്ച

ഏറ്റവും വലിയ സമ്പാദ്യം:- മാര്‍ച്ച് 31. ഒരു ബാചിന്റെ ക്ലാസ്സ് അവസാനിക്കുന്നു.അവര്‍ ഇനി അടുത്ത കൊല്ലം നാലാം ക്ലാസ്സില്‍ ആണു. ഞാന്‍ 3ല്‍ തന്നെ തുടരുന്ന രീതിയാണു എന്റെ സ്കൂളില്‍. ക്ലാസ്സ് കഴിയാറാകുമ്പോള്‍ ഓരോ കുട്ടിയും എന്റടുത്തു വരുന്നു.ചിലര്‍ വെക്കേഷനില്‍ ചെയ്യാന്‍ പോകുന്ന കാര്യത്തെ കുറിച്ച് പറയുന്നു. ഒരു കുട്ടി പറഞ്ഞു “എനിക്കു തോല്‍ക്കണം”അതെന്താ ? ഞാന്‍ ചോദിച്ചൂ.“എന്നാല്‍ അടുത്ത കൊല്ലവും മാഷുടെ ക്ലാസില്‍ പഠിക്കാലോ”എന്നായിരുന്നു അവളുടെ നിഷ്കളങ്കമായ മറുപടി.കൂട്ടത്തില്‍ ചിലര്‍ മനോഹരമായ ആശംസാ കാര്‍ഡുകളും ,കത്തുകളും ,മിഠായിയും ,ഷേക് ഹാന്റ്റും ഒക്കെ തന്നു അതില്‍ ഒരു കത്ത് ഇങ്ങനെ.........ഈ നിഷ്കളങ്ക സ്നേഹത്തെക്കാള്‍ വലുതല്ല ഏതു വലിയ അംഗീകാരവും.(എഴുതാന്‍ തുടങ്ങിയ ഈ 8 വയസ്സുകാരിയുടെ കത്ത് യാതൊരു തിരുത്തലും വരുത്താതെ അതേപടി പോസ്റ്റ് ചെയ്യുന്നു. അതിലെ നിറഞ്ഞു നില്‍ക്കുന്ന ആത്മാംശം നോക്കൂ.....

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

P.MOHANAN

P.MOHANAN
24 .05 .1969 നു  മലപ്പുറം ജില്ലയിലെ ആതവനാട്  ജനിച്ചു.പിതാവ്  കഥകളി ഗായകന്‍ തിരൂര്‍ നമ്പീശന്‍.                                       അമ്മ സൌദാമിനി ബ്രഹ്മണി അമ്മ .ആതവനാട് സ്കൂളില്‍ രണ്ടാം തരം പൂര്‍ത്തിയാക്കി തുടര്‍ന്ന് 3,4,ക്ലാസ്സുകള്‍ മംഗലാംകുന്നു എല്‍.പി.സ്കൂളിലും അഞ്ചാം തരം കാട്ടുകുളം ഹൈസ്കൂളിലും ആയിരുന്നു. അച്ഛന്റെ തൊഴില്പരമായ കാരണങ്ങളാല്‍ ശ്രീക്രിഷ്ണപുരം പെരുമാങ്ങോട് അമ്പലത്തിനു സമീപം നളിനി നിവാസ് എന്ന വീടു നിര്‍മ്മിച്ച് തമസമാക്കിയതില്‍ പിന്നെ ആറു മുതല്‍ ശ്രീക്ര്ഷ്ണപുരം ഹൈസ്കൂളില്‍ ആണു പഠിച്ചത്. 1984 ല്‍ 440 മാര്‍ക്കോടെ എസ് .എസ്.എല്‍.സി,പാസ്സായി മണ്ണാര്‍ക്കാട് എം ഇ എസ് കോളേജില്‍ പ്രീ ഡിഗ്രി സെക്കന്റ് ഗ്രൂപ്പിനു ചേര്‍ന്നെങ്കിലും അതു പൂര്‍ത്തിയാകും മുമ്പ് ആനക്കര എസ് വി ജി ടി ടി ഐ ല്‍ (ഇന്നത്തെ ഡയറ്റ് ) നിന്നു 1985  -87 ബാച്ചില്‍ ടി .ടി.സി പാസ്സായി

TEACHERS

പി.മോഹനന്‍                                                                                                                                                            

A L P SCHOOL PERINGODE

A L P SCHOOL PERINGODE
WELCOME

സംഭാവന നല്‍കിയവര്‍