2012, സെപ്റ്റംബർ 18, ചൊവ്വാഴ്ച

താളം 2012(തനതു പദ്ധതി) 2.കൌണ്‍സിലിങ്ങ്


പെരിങ്ങോട് എ.എല്‍.പി. സ്കൂളിന്റെ ഈ വര്‍ഷത്തെ തനതു പദ്ധതി ആയ “താളം 2012 “ന്റെ രണ്ടാമത്തെ പരിപാടി ആയ രക്ഷിതാക്കള്‍ക്കായുള്ള കൌണ്‍സിലിങ്ങ് ക്ലാസ്സ് 18.12.2012 ചൊവ്വാഴ്ച 2 മണിക്ക് നടന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ. കെ.ഗോപാലന്‍, എഡ്യുകേഷന്‍ കൌണ്‍സിലര്‍ ഡോ;ജോയ് ഇട്ട്യേച്ചന്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു.മൊബൈല്‍ ഫോണിന്റെയും ,ഇന്റെര്‍നെറ്ഇന്റേയും ഈ കാലഘട്ടത്തില്‍ സമൂഹത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെ ,രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നു ശ്രീ. ഗോപാലന്‍ മുന്നറിയിപ്പ് നല്‍കി. രക്ഷിതാക്കളില്‍ നിന്നും ലഭിക്കേണ്ട ശരിയായ സ്നേഹത്തിന്റേയും അംഗീകാരത്തിന്റേയും അഭാവം മുതലെടുത്ത് ചിലര്‍ ഒരുക്കുന്ന സ്നേഹക്കെണികളെ കുറിച്ചു മുന്നറിയിപ്പു നല്‍കിയ ഡോ .ജോയ് ഇട്ട്യേച്ചന്‍ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും റോള്‍ മോഡലാ‍വണം ഓരോ രക്ഷിതാവും എന്ന് ഓര്‍മ്മിപ്പിച്ചു.പി.ടി.എ.പ്രതിനിധി സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്ടസ് ടി. സൂര്യാഭായ് സ്വാഗതം പറഞ്ഞു. താളം പദ്ധതി കണ് വീനറ് സദനം ഭരതരാജന്‍ നന്ദി പറഞ്ഞു.
എഡ്യുകേഷന്‍ കൌണ്‍സിലര്‍ ഡോ;ജോയ് ഇട്ട്യേച്ചന്‍  
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ. കെ.ഗോപാലന്‍, 

A L P SCHOOL PERINGODE

A L P SCHOOL PERINGODE
WELCOME

സംഭാവന നല്‍കിയവര്‍