2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

പെരിങ്ങോട് എ എല്‍ പി സ്കൂളിന്റെ തനതു പ്രൊജക്റ്റ്‌ ആയ ദശപുഷ്പത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷo

ദശപുഷ്പം                                                                                                                                                                                                                                                                                                                                                                                                                                                                                         പെരിങ്ങോട് എ എല്‍ പി സ്കൂളിന്റെ തനതു പ്രൊജക്റ്റ്‌ ആയ ദശപുഷ്പത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷo













പെരിങ്ങോട് എ  എല്‍ പി സ്കൂളിന്റെ തനതു പ്രൊജക്റ്റ്‌ ആയ ദശപുഷ്പത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിടന്റ്റ്     രവീന്ദ്രന്‍  മാസ്റ്റര്‍  നിര്‍വഹിക്കുന്നു 


സ്വന്തം പ്രദേശത്തിന്റെ സാംസ്ക്കാരിക ചരിത്രം അറിഞ്ഞു കൊണ്ടാണ് ഒരു കൂട്ടം കുരുന്നുകള്‍ ഇത്തവണ ഓണത്തെ വരവേറ്റത് പെരിങ്ങോട് എ.എല്‍.പി.സ്കൂളിന്റെ തനതു പ്രൊജക്റ്റ്‌ ആയ" ദശപുശ്പതിന്റെ " ബാനറില്‍ ആയിരുന്നു ഈ ആഘോഷം .കുട്ടികള്‍ കാര്‍ഷിക  സംസ്കൃതിയുടെയും തൊഴില്‍ സംസ്കാരത്തിന്റെയും ഭാഗമായി  ആ പ്രദേശത്ത് നില നിന്നിരുന്നതും ഇന്ന് അന്യം നിന്ന് കൊണ്ടിരിക്കുന്നതും ആയ പാട്ടുകള്‍ പാടിക്കൊണ്ട് ഓണം ആഘോഷിച്ചത്. ദേശത്ത്തുടിനാട്ടറിവ് കേന്ദ്രത്തിലെ ശ്രീ സച്ചിതാനന്ദന്‍ ,എം ശിവ ശങ്കരന്‍ മാസ്റര്‍ എന്നിവരുടെ നേത്രത്വത്തില്‍ അവര്‍ കുമ്മാട്ടി,ചവിട്ടു കളി ,കൊയ്ത്തു പാട്ട് ,തേക്ക് പാട്ട് ,വട്ടപ്പാട്ട്,തുയിലുണര്‍ത്തു പാട്ട് ,എന്നിവ പാടി.സ്കൂള്‍ കുട്ടികള്‍ പരമ്പരാഗത രീതിയില്‍  മൂക്കൊന്‍ ചാത്തന്‍,കാളി,പൂതന്‍ തുടങ്ങിയ വേഷം ധരിച്ചു തുടിയുടെയും മരത്തിന്റെയും താളത്തിനൊത്ത് നൃത്തം വച്ചപ്പോള്‍ കാണികള്‍ ആവേശത്തോടെ വരവേറ്റു.പെരിങ്ങോട് എ.എല്‍.പി.സ്കൂളിന്റെ തനതു പ്രൊജക്റ്റ്‌ ആയ ദശപുഷ്പത്തിന്റെ ബാനറില്‍ ആയിരുന്നു ഈ ആഘോഷം .നേരത്തെ വാര്‍ഡ്‌ മെമ്പര്‍ രാജപ്പന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിടന്റ്റ്രവീദ്രന്‍ മാസ്റര്‍ ഉത്ഘാടനം ചെയ്ത യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസി. വി.വിബാലചന്ദ്രന്‍,പി ടി എ. പ്രസി.കെ. കൃഷ്ണ കുമാര്‍,എ .ഇ.ഓ ബ്രഹ്മ ദത്തന്‍,എച് .എം. സൂര്യാഭായ്.,മോഹനന്‍,എന്നിവര്‍ സംസാരിച്ചു.അറനൂറോളം കുട്ടികള്‍ക്ക്  നാക്കിലയിട്ടു വിഭവ സമൃദ്ധം ആയ ഓണ സദ്യയും നല്‍കി.






പെരിങ്ങോട് എ എല്‍ പി സ്കൂളിന്റെ തനതു പ്രൊജക്റ്റ്‌ ആയ ദശപുഷ്പത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി പെരിങ്ങോട് സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നാടന്‍ കലാരൂപങ്ങള്‍





                                      


                          


ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും

ഓണാഘോഷം

1 അഭിപ്രായം:

  1. വളരെ ചേതോഹരമായ ഒരു മണ്‍ വര്‍ണം...അതിശയകരമായ ഒരു സാകല്യമുണ്ട്...താങ്കളുടെ ഈ ബ്ലോഗിന്.പാലക്കാട്ടില്‍ നിന്നും വരുന്ന ഈ ബ്ലോഗിന് ലക്കിടിയിലെ കലക്കത്ത് കുഞ്ചന്‍ സ്മാരകത്തിന്റെ ഒരു മണ്‍ വര്‍ണം...

    മറുപടിഇല്ലാതാക്കൂ

A L P SCHOOL PERINGODE

A L P SCHOOL PERINGODE
WELCOME

സംഭാവന നല്‍കിയവര്‍