2011, ഡിസംബർ 5, തിങ്കളാഴ്‌ച

PERINGODE SCHOOL SATHABDI VILAMBARA JAADHA 02.12.2011

വിളംബര  ജാഥ  
പെരിങ്ങോട്    സ്കൂള്‍  ശതാബ്ടിയുടെ  ഭാഗമായി    പെരിങ്ങോട് സ്കൂള്‍ കുട്ടികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന്‍ നടത്തിയ വിളംബര ജാഥ ശ്രധ്ഹെയമായി 

2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

നൂറാം പിറന്നാള്‍


നൂറാം പിറന്നാള്‍
കലാ കായിക സാംസ്കാരിക പ്രവര്ത്തനങ്ങളാല്കേരളത്തിനെ സാംസ്കാരിക നഭസ്സില്ഒരു വെള്ളി നക്ഷത്രം ആയി മാറിയ പെരിങ്ങോട് ഗ്രാമത്തിന്റെ ഓരൊ സ്പന്ദനത്തിനും ഒപ്പം നിന്നു അതിനു ചുക്കാന്പിടിച്ച പെരിങ്ങോട് സ്കൂള്നൂറാം വയസ്സില്എത്തി നില്ക്കുക ആണു.1912ല്ഒരു എല്‍.പി.സ്കൂള്ആയി തുടങ്ങിയ സരസ്വതീ ക്ഷേത്രം ഹൈസ്കൂള്ആയും പിന്നീട് ഹയര്സെക്കന്റരി ആയും വളര്ന്നു വ്കസിച്ചു.ഒട്ടെറെ മഹാപ്രതിഭകള്ക്കു ജന്മം നല്കിയ വ്ദ്യാലയത്തിനെ നൂറാം പിറന്നാള്സമുചിതമായി തന്നെ ആഘോഷിക്കപ്പെടണം എന്നു എല്ലവരും ഒരു പോലെ ആഗ്രഹിയ്ക്കുന്നു.
       ആഘോഷ പരിപാടികളെ കുറിച്ചു ആലോചിക്കുന്നതിനായി 2011 ഒക്ടോബറ് 11 ചൊവ്വാഴ്ച ഉച്ച്ക്ക് 2മണിക്ക് പൂര് വിദ്യാര്ത്ഥികളും നാട്ടുകാരും സര്വോപരി വിദ്യാലയത്തെ സ്നേഹിക്കുന്ന എല്ലാവരും ഹൈസ്കൂള്ഓഡിറ്റോറിയത്തില്ഒത്തു ചേരുന്നു.എല്ലാ സുമനസ്സുകള്‍ക്കും സ്വാഗതം

2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

ഹരിത വിദ്യാലയം ഫൈനല്‍ റൌണ്ടിലേക്ക് ഒരേ ഒരു എല്‍.പി.സ്കൂള്‍ പെരിങ്ങോട് എ.എല്‍.പി.സ്കൂള്‍.

ഹരിത  വിദ്യാലയം  ഫൈനല്‍  റൌണ്ടിലേക്ക്  ഒരേ ഒരു എല്‍.പി.സ്കൂള്‍ - പെരിങ്ങോട് എ.എല്‍.പി.സ്കൂള്‍
.ഹരിത  വിദ്യാലയം  ഫൈനല്‍  റൌണ്ടിലേക്ക്  പെരിങ്ങോട് എല്‍ പി സ്കൂള്‍.സംസ്ഥാനത്തെ നൂറി ഇരുപത്തേഴു സ്കൂളുകള്‍ക്ക് ആണ് ആദ്യ റൌണ്ടില്‍ സെലെക്ഷന്‍ കിട്ടിയത് .അവയില്‍ നിന്നും തിരഞ്ഞെടുത്ത പന്ത്രണ്ട് സ്കൂളുകള്‍ ആണ് ഫൈനല്‍ റൌണ്ടില്‍ എത്തിയിട്ടുള്ളത് .അവയില്‍ പെരിങ്ങോട് മാത്രം ആണ് എല്‍. പി സ്കൂള്‍ .സി ഡിറ്റ്,ഐ.ടി.@ സ്കൂള്‍,എസ.ഐ.ഇ.ടി.,എന്നിവ ദൂരദര്‍ശന്‍ ,വിക്റെഴ്സ് ചാനല്‍,എന്നിവയുടെ സഹകരനത്തോറെ നടത്തുന്ന ഷോ യില്‍ പൊതു വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടുള്ള ഉണര്‍വിന്റെ നേര്‍ക്കാഴ്ച ദ്ര്ശ്യമാണ് .മാത്രമല്ല വിദ്യാഭ്യാസ രംഗവുമായി നേരിട്ടും 
പരോക്ഷമായും ബന്ധമുള്ള ഏതൊരാളിലും പുതിയ വിദ്യാഭ്യാസ രീതിയെ കുറിച്ച് അവബോധം സ്ര്ഷ്ടിക്കാന്‍ ഈ ഷോ സഹായിക്കുന്നു.ഫൈനല്‍ റൌണ്ട് മത്സരത്തിന്റെ ഭാഗമായി. ജൂറി അംഗങ്ങള്‍ (അക്ബര്‍ കക്കട്ടില്‍,ആര്‍. വി. ജി. മേനോന്‍ ,കെ ആര്‍ മീര,പിയുഷ് ആന്റണി,ജോസഫ് എന്നിവര്‍ )പെരിങ്ങോട് എല്‍ പി സ്കൂള്‍ സന്ദര്‍ശിച് ക്ലാസുകള്‍ പരിശോധിക്കുകയും കുട്ടികള്‍ ,നാട്ടുകാര്‍ ,പി ടി എ,പ്രാദേശിക ഭരണ കൂടം ,  അധ്യാപകര്‍ എന്നിവരുമസംവദിക്കുകയും ,പഠന ത്തെളിവുകള്‍ പരിശോധിക്കുകയും ചെയ്തു

.ഇവയുടെ ദ്ര്ശ്യങ്ങള്‍ ഉള്‍പ്പെടുത്തി ആയിരിക്കും ദൂരദര്‍ശനിലും വിച്റെര്സ് ലും ഫൈനല്‍ റൌണ്ട് റെലെകാസ്റ്റ്.അധികം വൈകാതെ സംപ്രേഷണം ആരംഭിക്കുമെന്ന് കരുതുന്നു,ഫസ്ടിനു പതിനഞ്ചു ലക്ഷം ,സെകന്റിനു പത്ത് ലക്ഷം തേടിനുഅഞ്ചു ലക്ഷം ബാക്കി ഏഴു സ്കൂളിനു രണ്ടു ലക്ഷം വീതവും സമ്മാനം ലഭിക്കും എന്ന് അറിയുന്നു.പഞ്ചവാദ്യ പെരുമക്കൊപ്പം മറ്റൊരു പെരുമ കൂടി പെരിങ്ങോടിന് സ്വന്തമാക്കാന്‍ കഴിഞ്ഞതിലുള്ള ആവേശത്തിലാണ് ഈ കൊച്ചു ഗ്രാമം.  

2011, ജനുവരി 16, ഞായറാഴ്‌ച

നാടകക്കളരി

                               നാടകക്കളരി                                                                                                                           
                                                                                                                        പെരിങ്ങോട്:പെരിങ്ങോട് എ.എല്‍,.പി.സ്കൂളിന്റെ തനതുപദ്ധതിയായ ദഷപുഷ്പത്തിന്റെ ഭാഗമായി നാടകക്കളരി സംഘടിപ്പിച്ചു.കുട്ടികളുടെ ഭാഷാ ശേഷീവികസനത്തിനു അഭിനയം എന്ന ലക്ഷ്യവുമായി ഒരുക്കിയ നാടകക്കളരിയുടെ  ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.പി.രാമചന്ദ്രന്‍ നിര്‍വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ടി സൂര്യാഭായ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ.ഗീത,  രാജീവ് പീശപ്പള്ളി,ടി.രാജീവ്,വി.കെ.ഗിരിജ,പി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.പ്രശസ്ത നാടക നടന്‍ രാജീവ് പീശപ്പള്ളി ക്യാമ്പിനു നേത്രുത്വം നല്‍കി

ഭാ‍ഷ ഉള്‍പ്പെടെ കുട്ടികള്‍ സ്വാംശീകര്‍ക്കപ്പെടുന്ന അറിവുകളുടെപ്രബലനവും അതേ സമയം ഒരു വിലയിരുത്തല്‍ ഉപാധിയും കൂടി ആണല്ലൊ  വ്യത്യസ്ത ആവിഷ്കാര പ്രകടിത രൂപങ്ങള്‍ .ആവിഷ്കാര പ്രകടിത രൂപങ്ങളില്‍ ഏതാണു മികച്ചതെന്നു ഒരു പക്ഷെ തര്‍ക്കവിഷയമായേക്കാം.എങ്കിലും അവയില്‍ അപ്രധാനം അല്ലാത്ത് ഒന്നാണു  നാടകം.എന്നതില്‍ തറ്ക്കമില്ല.നാ‍ടകീകരണം എന്ന ലക്ഷ്യത്തോടെ ഒരു പാഠ ഭാഗത്തെ സമീപിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ആ പാഠഭാഗത്തിലൂടേ ആഴത്തില്‍ കടന്നു പോകാറുണ്ട്.അതു കൊണ്ടു തന്നെ അതു ആഴത്തിലുള്ള വായനയെ വളരെ അധികം സഹായിക്കുന്നു.ഈ തിരിച്ചരിവാണു ദശപുഷ്പം പരിപാടിയില്‍ ഒരിനം നാടക ക്യാ‍മ്പ് എന്ന തീരുമാനത്തിലേക്കു നയിച്ചതു.                                                                                                                                                          അവിദഗ്ദ്ധ്രായ ആര്‍.പി മാരിലൂടെ ക്ലുസ്റ്റര്‍ പരിശീലനങ്ങളില്‍ പരിചയിച്ച (അഥവാ പ്രൊഫ്ഫഷണല്‍ നാടകങ്ങള്‍ കണ്ടു ശീലിച്ച) നാടക സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരനുഭവമായിരുന്നു ശ്രീ രജീവ് പീശപ്പള്ളിയുടെ നേത്രുത്വത്തില്‍ നടന്ന ക്യാമ്പില്‍ നിന്നും ലഭിച്ചതു.കുട്ടികളുടെ നാടകം ഒരു വേറിട്ട രീതിയാണെന്നു തിരിച്ചറിയുന്നതായി അതു.കുട്ടികളുടെ സ്വാഭാവിക പ്രക്ര്തത്തെ എങ്ങനെ അഭിനയത്തിലേക്കു നയിക്കാം എന്നതിന്റെ പ്രകടമായ ഉദാഹരണ.പാട്ടുകളിലൂ‍ടെയും കളികളിലൂടെയും കഥകളിലൂടെയും കുട്ടികളുടെ താളബോധം ചലനങ്ങള്‍,രംഗബോധം,ഭാവം ശബ്ദ നിയന്ത്രണം എന്നിവയ്കെല്ലാം ഊന്നല്‍ നല്‍കി കൊണ്ടുള്ള തിയേറ്റര്‍ എക്സര്‍സൈസുകളിലൂടെ അവരറിയാതെ അവരെ നാടകത്തിന്റെ ഉള്ളരകളിലേക്കു നയിക്കുക ആയിരുന്നു.കുട്ടികളുടെ ചെറു ഗ്രൂപ്പുകല്‍ അവതരിപ്പിച്ച ലഘു നാടകങ്ങളോടെ കളരി സമാപിച്ചു’.പ്രവ്ര്ത്തിപരിചയ ക്യാമ്പ്
നാടകക്കളരി    

A L P SCHOOL PERINGODE

A L P SCHOOL PERINGODE
WELCOME

സംഭാവന നല്‍കിയവര്‍