2011, ജനുവരി 16, ഞായറാഴ്‌ച

നാടകക്കളരി

                               നാടകക്കളരി                                                                                                                           
                                                                                                                        പെരിങ്ങോട്:പെരിങ്ങോട് എ.എല്‍,.പി.സ്കൂളിന്റെ തനതുപദ്ധതിയായ ദഷപുഷ്പത്തിന്റെ ഭാഗമായി നാടകക്കളരി സംഘടിപ്പിച്ചു.കുട്ടികളുടെ ഭാഷാ ശേഷീവികസനത്തിനു അഭിനയം എന്ന ലക്ഷ്യവുമായി ഒരുക്കിയ നാടകക്കളരിയുടെ  ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.പി.രാമചന്ദ്രന്‍ നിര്‍വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ടി സൂര്യാഭായ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ.ഗീത,  രാജീവ് പീശപ്പള്ളി,ടി.രാജീവ്,വി.കെ.ഗിരിജ,പി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.പ്രശസ്ത നാടക നടന്‍ രാജീവ് പീശപ്പള്ളി ക്യാമ്പിനു നേത്രുത്വം നല്‍കി

ഭാ‍ഷ ഉള്‍പ്പെടെ കുട്ടികള്‍ സ്വാംശീകര്‍ക്കപ്പെടുന്ന അറിവുകളുടെപ്രബലനവും അതേ സമയം ഒരു വിലയിരുത്തല്‍ ഉപാധിയും കൂടി ആണല്ലൊ  വ്യത്യസ്ത ആവിഷ്കാര പ്രകടിത രൂപങ്ങള്‍ .ആവിഷ്കാര പ്രകടിത രൂപങ്ങളില്‍ ഏതാണു മികച്ചതെന്നു ഒരു പക്ഷെ തര്‍ക്കവിഷയമായേക്കാം.എങ്കിലും അവയില്‍ അപ്രധാനം അല്ലാത്ത് ഒന്നാണു  നാടകം.എന്നതില്‍ തറ്ക്കമില്ല.നാ‍ടകീകരണം എന്ന ലക്ഷ്യത്തോടെ ഒരു പാഠ ഭാഗത്തെ സമീപിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ആ പാഠഭാഗത്തിലൂടേ ആഴത്തില്‍ കടന്നു പോകാറുണ്ട്.അതു കൊണ്ടു തന്നെ അതു ആഴത്തിലുള്ള വായനയെ വളരെ അധികം സഹായിക്കുന്നു.ഈ തിരിച്ചരിവാണു ദശപുഷ്പം പരിപാടിയില്‍ ഒരിനം നാടക ക്യാ‍മ്പ് എന്ന തീരുമാനത്തിലേക്കു നയിച്ചതു.                                                                                                                                                          അവിദഗ്ദ്ധ്രായ ആര്‍.പി മാരിലൂടെ ക്ലുസ്റ്റര്‍ പരിശീലനങ്ങളില്‍ പരിചയിച്ച (അഥവാ പ്രൊഫ്ഫഷണല്‍ നാടകങ്ങള്‍ കണ്ടു ശീലിച്ച) നാടക സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരനുഭവമായിരുന്നു ശ്രീ രജീവ് പീശപ്പള്ളിയുടെ നേത്രുത്വത്തില്‍ നടന്ന ക്യാമ്പില്‍ നിന്നും ലഭിച്ചതു.കുട്ടികളുടെ നാടകം ഒരു വേറിട്ട രീതിയാണെന്നു തിരിച്ചറിയുന്നതായി അതു.കുട്ടികളുടെ സ്വാഭാവിക പ്രക്ര്തത്തെ എങ്ങനെ അഭിനയത്തിലേക്കു നയിക്കാം എന്നതിന്റെ പ്രകടമായ ഉദാഹരണ.പാട്ടുകളിലൂ‍ടെയും കളികളിലൂടെയും കഥകളിലൂടെയും കുട്ടികളുടെ താളബോധം ചലനങ്ങള്‍,രംഗബോധം,ഭാവം ശബ്ദ നിയന്ത്രണം എന്നിവയ്കെല്ലാം ഊന്നല്‍ നല്‍കി കൊണ്ടുള്ള തിയേറ്റര്‍ എക്സര്‍സൈസുകളിലൂടെ അവരറിയാതെ അവരെ നാടകത്തിന്റെ ഉള്ളരകളിലേക്കു നയിക്കുക ആയിരുന്നു.കുട്ടികളുടെ ചെറു ഗ്രൂപ്പുകല്‍ അവതരിപ്പിച്ച ലഘു നാടകങ്ങളോടെ കളരി സമാപിച്ചു’.പ്രവ്ര്ത്തിപരിചയ ക്യാമ്പ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

A L P SCHOOL PERINGODE

A L P SCHOOL PERINGODE
WELCOME

സംഭാവന നല്‍കിയവര്‍