2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

പെരിങ്ങോട് എ എല്‍ പി സ്കൂളിന്റെ തനതു പ്രൊജക്റ്റ്‌ ആയ ദശപുഷ്പത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷo

ദശപുഷ്പം                                                                                                                                                                                                                                                                                                                                                                                                                                                                                         പെരിങ്ങോട് എ എല്‍ പി സ്കൂളിന്റെ തനതു പ്രൊജക്റ്റ്‌ ആയ ദശപുഷ്പത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷo













പെരിങ്ങോട് എ  എല്‍ പി സ്കൂളിന്റെ തനതു പ്രൊജക്റ്റ്‌ ആയ ദശപുഷ്പത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിടന്റ്റ്     രവീന്ദ്രന്‍  മാസ്റ്റര്‍  നിര്‍വഹിക്കുന്നു 


സ്വന്തം പ്രദേശത്തിന്റെ സാംസ്ക്കാരിക ചരിത്രം അറിഞ്ഞു കൊണ്ടാണ് ഒരു കൂട്ടം കുരുന്നുകള്‍ ഇത്തവണ ഓണത്തെ വരവേറ്റത് പെരിങ്ങോട് എ.എല്‍.പി.സ്കൂളിന്റെ തനതു പ്രൊജക്റ്റ്‌ ആയ" ദശപുശ്പതിന്റെ " ബാനറില്‍ ആയിരുന്നു ഈ ആഘോഷം .കുട്ടികള്‍ കാര്‍ഷിക  സംസ്കൃതിയുടെയും തൊഴില്‍ സംസ്കാരത്തിന്റെയും ഭാഗമായി  ആ പ്രദേശത്ത് നില നിന്നിരുന്നതും ഇന്ന് അന്യം നിന്ന് കൊണ്ടിരിക്കുന്നതും ആയ പാട്ടുകള്‍ പാടിക്കൊണ്ട് ഓണം ആഘോഷിച്ചത്. ദേശത്ത്തുടിനാട്ടറിവ് കേന്ദ്രത്തിലെ ശ്രീ സച്ചിതാനന്ദന്‍ ,എം ശിവ ശങ്കരന്‍ മാസ്റര്‍ എന്നിവരുടെ നേത്രത്വത്തില്‍ അവര്‍ കുമ്മാട്ടി,ചവിട്ടു കളി ,കൊയ്ത്തു പാട്ട് ,തേക്ക് പാട്ട് ,വട്ടപ്പാട്ട്,തുയിലുണര്‍ത്തു പാട്ട് ,എന്നിവ പാടി.സ്കൂള്‍ കുട്ടികള്‍ പരമ്പരാഗത രീതിയില്‍  മൂക്കൊന്‍ ചാത്തന്‍,കാളി,പൂതന്‍ തുടങ്ങിയ വേഷം ധരിച്ചു തുടിയുടെയും മരത്തിന്റെയും താളത്തിനൊത്ത് നൃത്തം വച്ചപ്പോള്‍ കാണികള്‍ ആവേശത്തോടെ വരവേറ്റു.പെരിങ്ങോട് എ.എല്‍.പി.സ്കൂളിന്റെ തനതു പ്രൊജക്റ്റ്‌ ആയ ദശപുഷ്പത്തിന്റെ ബാനറില്‍ ആയിരുന്നു ഈ ആഘോഷം .നേരത്തെ വാര്‍ഡ്‌ മെമ്പര്‍ രാജപ്പന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിടന്റ്റ്രവീദ്രന്‍ മാസ്റര്‍ ഉത്ഘാടനം ചെയ്ത യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസി. വി.വിബാലചന്ദ്രന്‍,പി ടി എ. പ്രസി.കെ. കൃഷ്ണ കുമാര്‍,എ .ഇ.ഓ ബ്രഹ്മ ദത്തന്‍,എച് .എം. സൂര്യാഭായ്.,മോഹനന്‍,എന്നിവര്‍ സംസാരിച്ചു.അറനൂറോളം കുട്ടികള്‍ക്ക്  നാക്കിലയിട്ടു വിഭവ സമൃദ്ധം ആയ ഓണ സദ്യയും നല്‍കി.






പെരിങ്ങോട് എ എല്‍ പി സ്കൂളിന്റെ തനതു പ്രൊജക്റ്റ്‌ ആയ ദശപുഷ്പത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി പെരിങ്ങോട് സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നാടന്‍ കലാരൂപങ്ങള്‍





                                      


                          


ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും

ഓണാഘോഷം

2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

DASHAPUSHPAM-PROJECT

x
x












ആയുധങ്ങളെ പുഷ്പമാക്കാന്‍ ശക്തി ഉള്ളതാകണം കലയും 


കഥയും കവിതയും : ആലങ്കോട് ലീലാകൃഷ്ണന്‍ 
പെരിങ്ങോട് :ആയുധങ്ങളെ പുഷ്പമാക്കാന്‍ ശക്തി ഉള്ളതാകണം കലയും കഥയും കവിതയും എന്ന് ആലങ്കോട് കുട്ടികളെ ഓര്‍മ്മിപ്പിച്ചു.പെരിങ്ങോട് എ.എല്‍.പി.സ്കൂളിന്റെ തനതു പ്രൊജക്റ്റ്‌ ആയ ദശപുഷ്പതിന്റെ(ഭാഷയും കലയും )ഉദ്ഘാടനവേളയിലാണ്പുരാണ കഥയിലെ അര്‍ജുനന്റെ അസ്ത്രമെല്ലാം പുഷ്പമാക്കി മാറ്റിയ പാര്‍വതി എന്നകഥാപാത്രത്തെ ഉദാഹരിച്ചാണ് യുദ്ധക്കൊതിക്കെതിരെ ,വര്‍ഗീയതക്കെതിരെ കവിതയുടെയും കലയുടെയും പങ്കിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത് ".അരുത്! കൊല്ലരുത് ! "എന്ന് പറയാനാണ് ഭാരതത്തില്‍ ആദ്യ കാവ്യം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്‍ഡ് ശ്രീ രവീന്ദ്രന്‍ മാസ്റര്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ എണ്‍പ തിലേറെ കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ ശ്രീ പി. എം.നാരായണന്‍ മാസ്റ്റര്‍ "ആസ്വാദനക്കളരി" നയിച്ചു





അധ്യക്ഷപ്രസംഗം :പഞ്ചാ
യത്ത് പ്രസിദാന്റ്റ്  രവീന്ദ്രന്‍ മാസ്റര്‍ 

  •                  "ആസ്വാദന കളരി"

                 പി .എം നാരായണന്‍ മാസ്റര്‍


ദശപുഷ്പത്തിലെ ഒരു പുഷ്പം ഇവിടെ വിടരുന്നു .അക്കിത്തത്തിന്റെ കുട്ടിക്കവിതയില്‍ നിന്ന് തുടങ്ങിയ ശില്പശാല കവിതയുടെ  ആഴത്തിലേ ക്കിറങ്ങി  എങ്ങനെ മുത്തുകളും മുള്ളുകളും കണ്ടെത്താം എന്നതിലേക്ക് വെളിച്ചം വീശി.കുട്ടികളെയും അധ്യാപകരെയും ഒരു പോലെ ആസ്വാദനത്തിന്റെ പാതയിലൂടെ കൈ പിടിച്ചു നടത്താന്‍ കഴിഞ്ഞു. ശില്പശാലയുടെ വിജയം വിളിച്ച്ചോതിക്കൊണ്ട് പുലാക്കാട്ട് രവീന്ദ്രന്‍ തുടങ്ങി വിവിധ കവികളുടെ രചനകള്‍ വായിച്ചു കുട്ടികള്‍ തയ്യാറാക്കിയ ആസ്വാദന കുറിപ്പുകള്‍ മികവു പുലര്‍ത്തി.ആസ്വാദന കുറിപ്പുകളുടെ  ഒരു  സമാഹാരമാണ് ഇതിലൂടെ രൂപപ്പെട്ടത് .

















A L P SCHOOL PERINGODE

A L P SCHOOL PERINGODE
WELCOME

സംഭാവന നല്‍കിയവര്‍