2017, മാർച്ച് 26, ഞായറാഴ്‌ച





പെരിങ്ങോടിന്റെ മികവ്.... ദേശീയ സെമിനാറിൽ ......................... സംസ്ഥാനത്തെ മികച്ച വിദ്യാ ഭ്യാസ പ്രവർത്തനങ്ങൾ കണ്ടെത്തി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കയ്മ നത്ത് നടന്ന ദേശീയ സെമിനാറിൽ പെരിങ്ങോട് എ എൽ പി സ്കൂളിന്റെ പ്രവർത്തനങ്ങളും പങ്ക് വച്ചു. സ്കൂളിൽ  2016 - 17 വർഷം നടപ്പാക്കിയ അതിജീവനം " പദ്ധതിയുടെ പ്രബന്ധമാണ് ദേശീയ സെമിനാറിൽ അവതരിപ്പിച്ചത്.  വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവയും വിദ്യാലയങ്ങളും മറ്റ് ഏജൻസികളും  സംസ്ഥാന സമിതിക്ക് മുന്നിൽ നേരിട്ട് സമർപ്പിച്ചവുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പരിശോധന സമിതി പരിശോധിച്ച് മികച്ച പ്രബന്ധങ്ങളും പ്രവർത്തനങ്ങളും  മാത്രമാണ് ദേശീയ സെമിനാറിൽ അവതരിപ്പിക്കാൻ അവസരം ഒരുക്കിയിരുന്നത്. സംസ്ഥാന സമിതിയുടെ പരിശോധനയിൽ പെരിങ്ങോടിന്റെ " അതിജീവനം" പദ്ധതിയും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.    കുട്ടികളുടെ മാസസികവും ശാരീരികവും ആയ ആരോഗ്യം എന്ന മേഖലയിൽ 2016 - 17 അധ്യയന വർഷം പെരിങ്ങോട് എ എൽ പി സ്കൂളിൽ നടപ്പാക്കിയ " അതിജീവനം" എന്ന പദ്ധതി ആണ് ദേശീയ സെമിനാറിൽ ഇടം നേടിയത് . പെരിങ്ങോടി റെ പ്രബന്ധം ഒരു സ്വപ്നമല്ല. വിദ്യാലയത്തിൽ നടപ്പാക്കി  വിജയിപ്പിച്ച കാര്യങ്ങൾ ആണ് ആവശ്യമായ തെളിവുകളോടെ സത്യ സന്ധത നൽകിയ ആത്മ വിശ്വാസത്തോടെ  സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത് .   അവതരണത്തെ തുടർന്ന് നടന്ന ചർച്ചകളിൽ പല വിദ്യാലയങ്ങളുടെ പദ്ധതികളെ കുറിച്ചും അനുകൂലിച്ചും പ്രതികൂലിച്ചും ശക്തമായ പ്രതികരണങ്ങൾ ഉണ്ടായപ്പോഴും  പങ്കെടുത്ത ജൂറി അംഗങ്ങൾ ഉൾപ്പെടെ എല്ലാവരും പെരിങ്ങോടി റെ "  അതിജീവനം " പദ്ധതിയെ  കുറിച്ച്  നല്ല അഭിപ്രായം ആണ്  രേഖപ്പെടുത്തിയത്. വരും വർഷം സംസ്ഥാനത്താകെ വ്യാപിപ്പിക്കാനുള്ള മികവുകളുടെ കൂട്ടത്തിൽ ഒന്നായി  പെരിങ്ങോടിന്റെ മികവ് എന്നതിൽ നമുക്ക് ഏറെ അഭിമാനിക്കാം . മികവ് എന്നാൽ നന്മ ആണ് എന്നും നൻമകൾ മത്സരിക്കാനും ഒന്ന് രണ്ട് സ്ഥാനo നൽകി പരിമിതപ്പെടുത്താൻ  ഉള്ളതല്ല എന്നും നൻമകൾ പങ്കുവെക്കപ്പെടാനും എല്ലായിടത്തേക്കും വ്യാപിപിപ്പിക്കപ്പെടാൻ ഉള്ള താണ് എന്നും ഉള്ള വിശാലമായ  കാഴ്ചപ്പാട് ..ആണ് ഈ വർഷത്തെ  മികവ് ദേശീയ സെമിനാറിന്റെ  പ്രത്യേകത. അതിനെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു.  ഏതാനും വർഷം മുമ്പ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലൂടെ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട പെരിങ്ങോട് എൽ പി സ്കൂളിന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടിയാണ് ഈ വർഷം  ദേശീയ സെമിനാറിലൂടെ കൈവന്നിരിക്കുന്നത്. ആരോഗ്യ മേഖലയിൽ ഊന്നി ക്കൊണ്ട് അതിജീവനം പഡതി രൂപകൽപന ചെയ്ത് നടപ്പാക്കാൻ മുൻ കൈ എടുത്ത രാജീവ് മാസ്റ്റർ, അദ്ദേഹത്തോടൊപ്പം നേതൃത്വപരമായ പിന്തുണ നൽകിയ ഹെഡ്മിസ്ട്രസ് ഭാവന ടീച്ചർ , പി.ടി. എ പ്രസിഡണ്ട് ശ്രീ. ആബിദ്, പ്രവർത്തനങ്ങളുടെ ഓരോ ഘട്ടത്തിലും ഒപ്പം നിന്ന് പ്രവർത്തിച്ച  പെരിങ്ങോട് എൽ .പി, യുപി ,Hട ,HSS അധ്യാപകർ ,വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ ,പി ടി എ അംഗങ്ങൾ ,നാട്ടുകാർ വാർഡ് മെമ്പർ ,നാഗലശ്ശേരി പഞ്ചായത്ത്  ,BRC ,AEO ,DI ET, SS A  പ്രതിനിധികൾ ,,പദ്ധതിയുടെ ഡോക്യുമെന്റേഷനിൽ സഹായിച്ച സാജൻ മാഷ് , മനോഹരമായി പവർ പോയന്റ് തയ്യാറാക്കിയ കൃഷ്ണ കുമാർ മാഷ് (H Sp) ,മാനേജ് മെന്റ് ,ആയുർവേദ ക്യാമ്പ് ,ഭക്ഷ്യമേള ,കൗൺസിലിങ്ങ് ,ക്ലാസ് ,ഭാഷാ ക്യാമ്പ് ,നാടക ക്യാമ്പ് ,എന്നിവക്ക് നേതൃത്വം നൽകിയ വ്യക്തികൾ സ്ഥാപനങ്ങൾ , ഗംഗാധരൻ വൈദ്യർ ,ജോയ് ഇട്ടിയേച്ചൻ ,PNN m ആയുർവേദ കോളേജിലെ ഡോക്ടർമാർ ,നാടക പ്രവർത്തകൻ അരുൺലാൽ തുടങ്ങി ഈ പദ്ധതി വിജയിപ്പിച്ച ദേശീയ സെമിനാറിൽ ഇടം നേടുന്നതിന് സഹായിച്ച എല്ലാവരോടും സെമിനാറിൽ പങ്കെടുത്ത് വിഷയാവതരണവും പ്രസന്റേഷനും നടത്തിയ രാജീവ് മാസ്റ്റർ ,മോഹനൻ മാസ്റ്റർ എന്നിവരോടും  നന്ദി രേഖപ്പെടുത്തുന്നു - '.................................................................. ജൂറിയുടെ അഭിപ്രായം " അതിജീവനം പദ്ധതിയിലൂടെ ചെയ്തത് എന്ത് ,അതിന്റെ ഘട്ടങ്ങൾ ,അതിന്റെ നേട്ടങ്ങൾ ,എന്ത് കൊണ്ട് ഇത് വ്യാപിക്കപ്പെട്ടേണ്ടതായ  മികവ്   എന്ന് വസ്തു നിഷ്ഠമായി  സെമിനാറിൽ അവതരിപ്പിക്കാൻ പെരിങ്ങോട് സ്കൂളിന്റെ പ്രബന്ധ അവതാരകർക്ക് സാധിച്ചു. ഈ പ്രവർത്തനത്തിന് തുടർച്ച ഉണ്ടാവുമെന്ന് കരുതുന്നു.

1 അഭിപ്രായം:

  1. പെരിങ്ങോട് ALP സ്കൂളിന്റെ തനതു പദ്ധതിയായ അതിജീവനം എന്ന പരിപാടിയുടെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും ഉള്ള ഒരു അംഗീകാരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്: വ്യത്യസ്തത പുലർത്തുന്ന ഇത്തരം പരിപാടികൾ മറ്റുള്ളവർക്ക് കൂടി പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു:

    മറുപടിഇല്ലാതാക്കൂ

A L P SCHOOL PERINGODE

A L P SCHOOL PERINGODE
WELCOME

സംഭാവന നല്‍കിയവര്‍